Monday, August 1, 2011

വാക്ക് മനസിലും മനസ് വാക്കിലും പ്രതിഷ്ഠിത മാകട്ടെ !

                                        ഓം:
                   വാഗ്മേ  മനസി പ്രതിഷ്ഠിതാ
                   മനോ മേ വാചി  പ്രതിഷ്ഠിതം 
                   ആവിരാവീര്‍മ ധി     

ഓം: എന്‍റെ വാക്ക് മനസിലും മനസ് വാക്കിലും പ്രതിഷ്ഠിത മാകട്ടെ !
സ്വയം പ്രകസകമായ ബ്രഹ്മമേ എന്നില്‍ പ്രകാശിക്കേണമേ.

 "ശരിക്കും ഹൃദയം സ്നേഹം കൊണ്ട് തുളുംബുമ്പോള്‍, അവിടെ കരുണ
നിറയുമ്പോള്‍ മാത്രമാണ് ഒരാള്‍ക്ക് പൂര്‍ണമായ
അര്‍ത്ഥത്തില്‍ പ്രതികരിക്കാന്‍ കഴിയുന്നത്."

" മറ്റുള്ളവരോടുള്ള വിനയം, സര്‍വ്വ ജീവ രാശി കളോടുമുള്ള ആദരവ്, 
കാരുണ്യം, ഒരു തുടക്കക്കാരന്‍റെ ഭാവം ഇവയാണ്  ഒരു
ഭക്തന് ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍.
ഋഷികൾ നമുക്ക് തന്ന സംസ്ക്കാരം അതാണ്
അതുള്‍ക്കൊണ്ട് ജീവിച്ചാല്‍ ജീവിതത്തിന്‍റെ പരമ ലക്ഷ്യം
പ്രാപിക്കാന്‍ നമുക്ക് കഴിയും."

 "ഈശ്വരാ"! ഭൗ തിക സമ്പത്ത് വിഡ്ഢികള്‍ക്കു കൊടുതുകൊൾക .
 എനിക്കാവശ്യം  ശാന്തമായ മനസാണ് അതെനിക്ക് നല്‍കിയാലും."
 " നമ്മള്‍ മനുഷ്യരാണെന്ന് അഭിമാനിക്കുന്നു എങ്കിലും അത്
പുറമെയുള്ള രൂപത്തില്‍ മാത്രമാണ്.അകത്ത് എന്നും
നമ്മള്‍ മഹാനായ കുരങ്ങന്‍ ആണ്.കുരങ്ങന്‍ ഒരു വൃക്ഷത്തിലിരുന്നാല്‍  
ഒരു കൊമ്പില്‍ നിന്ന് മറ്റൊരു കൊമ്പിലേക്ക് ചാടും അവിടെനിന്നും അതിനടുത്ത
കൊമ്പിലേക്ക്. എന്നാല്‍ മനുഷ്യകുരങ്ങു അതിനെക്കാള്‍ എത്രയെ മേലെയാണ്. 
ചിലപ്പോള്‍ വളരെ വര്‍ഷങ്ങള്‍ പിന്നിലെയ്ക്കോടും
അതിനടുത്ത നിമിഷം വളരെ മുന്നിലേക്ക്‌ പായും. ഇതേ രീതിയിലാണ്‌
നമ്മുടെ മനസാകുന്ന കുരങ്ങന്‍റെ ചട്ടം.
ഈ മനസിനെ മാറ്റിയെടുക്കുക അത്ര നിസ്സാരമായ കാര്യമല്ല
 പൂര്‍വ സംസ്ക്കാരത്തിന്‍റെ ക്തി  അത്ര വലുതാണ്

നാനാ വഴിക്കും  സാദാ ഓടികൊണ്ടിരിക്കുന്ന മനസ് മാറ്റാന്‍ വളരെ വിഷമമാണ്
ഇങ്ങനെയുള്ള മനസിനെ നിയന്ത്ര ത്തിലാക്കണമെങ്കിl
അതിനെ വളച്ചു ഒരു വൃത്ത മാക്കണം 
മനസിനെ വളച്ചു വൃത്തമാക്കുക എന്നാല്‍ നാനാ ദിക്കിലും ഓടുന്ന ചിന്തകളെ
ക്രമീകരിച്ചു നിയന്ത്രത്തി ലാക്കുക  എന്നതാണ്
അതിനു മുഖ്യമായി വേണ്ടത് വിനയവും സമര്‍പ്പണവും ആണ്.
അതുണ്ടായാല്‍ ചിന്തകള്‍ക്ക് തോന്നിയപോലെ പോകാന്‍ ആകില്ല.

 ഒരു പാമ്പു സ്വന്തം വാലില്‍ കടിച്ചിരുന്നാല്‍ അതിനു ഇഴയാന്‍ സാധിക്കില്ല  .
 ഇതുപോലെ നമ്മുടെ മനസിനെ വളക്കാന്‍ സാധിച്ചാല്‍  അനാവശ്യ ചിന്തകള്‍
 ഒഴിഞ്ഞു  മനസ് നമുക്കദീനമാകും
 നമ്മുടെ ശരീരം വളര്‍ന്നു മനസ് വളര്‍ന്നില്ല അതാണ് നമ്മുടെ ഇപ്പോഴത്തെ
 സ്ഥിതി.നമ്മള്‍ പരമാത്മാവിനോട് ബന്ധിക്കണം
അപ്പോള്‍ അവിടുത്തെ അനന്തമായ ശക്തി നമ്മിലൂടെ ഒഴുകും.
പരമാത്മാവിനോട് ബന്ധിക്കുക എന്നാല്‍ ഞാനെന്ന ഭാവത്തെ വെടിഞ്ഞു
 എല്ലാം അവിടത്തേക്ക് സമര്‍പ്പിക്കുക എന്നാണ്
 നാം ഒന്നുമല്ല എന്നാ ഭാവത്തില്‍ എല്ലാം ആയി തീരുകയാണ് 
  "സീറോ ആയാല്‍ ഹീറോ ആകാം എന്ന് പറയുന്നതിന്‍റെ അര്‍ത്ഥമിതാണ്."

"ജീവിതത്തില്‍ രണ്ടു കാര്യങ്ങള്‍ ആണ് നടക്കുന്നത്.
ഒന്ന് കര്‍മ്മം ചെയ്യുക. രണ്ടു അതിന്‍റെ ഫലം അനുഭവിക്കുക.
കര്‍മ്മം ഏതു  മനോഭാവത്തോട്‌ കൂടി ചെയ്യണം, ഏതു  മനോഭാവത്തോടുകൂടി
കര്‍മ്മഫലം അനുഭവിക്കണം എന്നതറിഞ്ഞാല്‍ ജീവിതം 
താരതമ്യേന ശാന്തവും സമാദാന പൂര്‍ണ്ണവും ആയിതീരും  ."

Friday, May 27, 2011

സ്വപ്‌നങ്ങള്‍   
                                 
പകല്‍ കാണുന്ന സ്വപ്നം ഫലിക്കില്ല.
............................................................................
ഒന്നാം യാമത്തില്‍ കാണുന്ന സ്വപ്നം ഒരു വര്‍ഷത്തിനുള്ളിലും
രണ്ടാം യാമത്തില്‍ കാണുന്ന സ്വപ്നം മൂന്നു മാസത്തിനുള്ളിലും
മൂന്നാം യാമത്തില്‍ കാണുന്ന സ്വപ്നം ഒരു മാസത്തിനുള്ളിലും
അരുണോദയത്തില്‍ കാണുന്ന സ്വപ്നം പത്തു ദിവസത്തിനുള്ളിലും
പുലര്‍ച്ചയില്‍ കാണുന്ന സ്വപ്നം ഉടന്‍ തന്നെയും ഫലിക്കും.
.....................................................................................................
നല്ല സ്വപ്നം  കണ്ടാല്‍ വീണ്ടും  ഉറങ്ങരുത് .
........................................................................................................
മോപ്പെട്ട  സ്വപ്നം കണ്ടാല്‍ ദൈവത്തെ ധ്യനിച്ചിട്ടു വീണ്ടും
കിടന്നുറങ്ങുക.
..................................................................................................................  
ശുഭസ്വപ്നങ്ങളില്‍ നമ്മള്‍ കാണുന്നവ:
പശു,  എരുമ , ആന, ദേവാലയങ്ങള്‍, കൊട്ടാരം, പര്‍വ്വതശിഖരം, വൃക്ഷം, മുകളിലേയ്ക്ക് കയറുക , മാംസഭക്ഷണം, തൈര് കഴിക്കുക , വെളുത്ത 
വസ്ത്രം ധരിക്കുക , രത്നം പതിച്ച ആഭരണങ്ങള്‍ കാണുക , ചന്ദനം പൂശുക,
മുറുക്കാന്‍ ഇടുക, കര്‍പ്പൂരം , അകില്‍, വെള്ളപ്പൂവ്, 
ഇവയൊക്കെ സ്വപ്നം കണ്ടാല്‍ അല്‍പ്പം സമ്പത്തുണ്ടാകും  .   
................................................................................................................................
പമ്പ് കടിക്കുക, തേള്‍ കടിക്കുക, സമുദ്രം തണ്ടുക, തീയില്‍പ്പെടുക
ഇവ സ്വപ്നം കാണുകില്‍ ധനലാഭം ഉണ്ടാകും.  
................................................................................................

Thursday, May 26, 2011

Dreams (Swapnam) meaning

ഇഷ്ട്ടപ്പെട്ട ദൈവത്തെ കണ്ടാല്‍ മഹാനായ ഒരാളുടെ അനുഗ്രഹം
ഉടന്‍ നിങ്ങള്‍ക്ക്‌ ലഭിക്കും എന്നും വളരെ നാളത്തെ പ്രാര്‍ത്ഥന
ഭലിക്കുമെന്നും അര്‍ഥം.
.........................................................

മരിച്ചവരുടെ ജഡം കണ്ടാല്‍ നിങ്ങളുടെ ആയുസ്സ് വര്‍ധിക്കുമെന്നും
മരിച്ചയാള്‍ക്ക്‌ ആത്മശാന്തി ലഭിക്കുമെന്നും ഫലം.
.................................................................
കര്‍പ്പൂര ദീപം തൊട്ടു വണങ്ങുന്നതായി കണ്ടാല്‍ നിങ്ങളുടെ
ശ്രമഭലമായി ഒരു കുടുംബം വളരെ പെട്ടെന്ന് പുരോഗതി നേടും.
...................................................................

കണ്ണുനീര്‍ ചിന്തി കരയുന്നതായി സ്വപ്നം കണ്ടാല്‍ നിങ്ങളുടെ
ദാരിദ്ര്യം, ദു:ക്കം , രോഗം എന്നിവ നിങ്ങളെ വിട്ടൊഴിയാന്‍
പോകുന്നുവെന്ന് സുനിശ്ചിതം.

..............................................................

ക്ഷേത്ര ദര്‍ശനത്തിനു പോകുന്നതായി സ്വപ്നം കണ്ടാല്‍ നിങ്ങളുടെ
പാപങ്ങളും കുറ്റങ്ങളും തീരുന്നു വെന്നും ദുര്‍മാര്‍ഗികളായ
സുഹൃത്തുക്കള്‍ നിങ്ങളില്‍ നിന്ന് അകലുന്നുവെന്നും ഫലം.

...............................................................

കുളിക്കുന്നതായോ, നീന്തുന്നതായോ, ഗുഹക്കുള്ളില്‍ പോകുന്നതായോ
കണ്ടാല്‍ ദാരിദ്ര്യവും ഭയവും മാറി പണവും സ്വത്തും
ഭദ്രമായിരിക്കും എന്നാണ് ഫലം.

...................................................................

തോട് (കനാല്‍, നദി, സമുദ്രം) എന്നിവ സ്വപ്നത്തില്‍ കണ്ടാല്‍ കൊച്ചു
കൊച്ചു പ്രശ്നങ്ങള്‍ അല്‍പ്പകാലം മനോദു:ഖം ഉണ്ടാക്കുമെന്നും
അല്ലെങ്കില്‍ രോഗങ്ങള്‍ അലട്ടുമെന്നും സാരം.

..................................................................

മലമുകളില്‍ കയറുന്നതായോ, വസ്ത്രം മാറുന്നതായോ, മംഗള ദ്രവ്യങ്ങള്‍
വാങ്ങുന്നതായോ സ്വപ്നം കണ്ടാല്‍ ജീവിതത്തില്‍ പ്രധാന വഴിത്തിരിവുണ്ടാകാന്‍
പോകുന്നു വെന്നും പ്രശസ്തി നിങ്ങളെ തെടിയെത്തുമെന്നും കരുതാം.

.........................................................................

ക്ഷേത്രദര്‍ശനം, ക്ഷേത്രത്തില്‍ പ്രസാദം വാങ്ങല്‍ എന്നിവ സ്വപ്നം കണ്ടാല്‍
പ്രതീക്ഷിക്കാത്ത സഹായം, പണംവരവ്, രോഗശാന്തി എന്നിവ ഫലം.

.......................................................................

പൊതുവേ പഴവര്‍ഗങ്ങള്‍ സ്വപ്നം കണ്ടാല്‍ ആഗ്രഹങ്ങള്‍ സഫലമാകും.
.....................................................................

മഞ്ഞള്‍ സ്വപ്നത്തില്‍ കണ്ടാല്‍ കുടുംബത്തില്‍ വിവാഹം പോലുള്ള
ശുഭകാര്യങ്ങള്‍ നടക്കും എന്നതിന്‍റെ സൂചനയാണ്.
.....................................................................

ഓറഞ്ച് സ്വപ്നം കണ്ടാല്‍ ധനനഷ്ട്ടം, രോഗപീഡ,ദുഷ്പേര് എന്നിവ ഫലം.
.......................................................................

ചക്ക സ്വപ്നം കണ്ടാല്‍ തീവ്രപരിശ്രമത്തിനുശേഷം കാര്യസാധ്യത
എന്നാണ് ഫലം.
...................................................................

പച്ചകറികള്‍ സ്വപ്നം കണ്ടാല്‍ മേലുദ്യോഗസ്ഥന് നിങ്ങളുടെ
പ്രവര്‍ത്തിയില്‍ സംതൃപ്തിയില്ല എന്നര്‍ത്ഥം.

......................................................................

പഴങ്ങള്‍ മരത്തില്‍ നിന്നും പറിക്കുന്നതായി സ്വപ്നം കണ്ടാല്‍
വലിയൊരു തുക കൈവശം വന്നു ചേരും.
.......................................................................

പഴങ്ങള്‍ മറ്റുള്ളവരുടെ കൈയില്‍ നിന്ന് വാങ്ങുന്നതായി കണ്ടാല്‍
മറ്റുള്ളവരുടെ സഹായത്താല്‍ വിജയം നെടുമെന്നര്‍ത്ഥം.

........................................................................

വെറ്റിലയും അടക്കയും കൊടുക്കുന്നതോ വങ്ങുന്നതോ ആയി സ്വപ്നം
കണ്ടാല്‍ ശുഭവാര്‍ത്ത‍ കേള്‍ക്കാന്‍ ഇടയാകും.

.....................................................................

അഗ്നി സ്വപ്നത്തില്‍ കണ്ടാല്‍ നല്ലത്.
..........................................................................

അടിക്കടി അഗ്നിയെ സ്വപ്നം കണ്ടാല്‍ അവര്‍ വളരെ കോപിഷ്ട്ടന്മാര്‍ 
ആയിരിക്കും. 
............................................................................................

പുകയോടുകൂടി വീട് കത്തുന്നത് കണ്ടാല്‍ വിനാകാലം.